Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങണമെങ്കില്‍ ഇന്ത്യക്ക് പുറത്ത് 14 ദിവസം താമസിക്കണം

14 ദിവസത്തിനിടെ ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ലെന്ന നിബന്ധന കര്‍ശനമായതിനാല്‍ കേരളത്തില്‍നിന്ന് നേരിട്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയ ട്രാവല്‍ ഏജന്‍സികള്‍ മറുവഴി തേടുകയാണ്.

ദുബായ്-കോവിഡ് വ്യാപനം തുടരുന്ന ഇന്ത്യയില്‍ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ വഴി സൗദി അറേബ്യയില്‍ പ്രവേശിക്കാനാവില്ല.
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിരുന്ന കര, വ്യോമ അതിര്‍ത്തി സൗദി അറേബ്യ തുറന്ന ശേഷം ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതു സാധ്യമല്ലെന്ന് എമിറേറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയില്‍ 14 ദിവസത്തിനിടെ തങ്ങിയവരാണെങ്കില്‍ ദുബായിലെത്തി രണ്ടാഴ്ച താമസിച്ച ശേഷമേ സൗദി നഗരങ്ങളിലേക്ക് പോകാന്‍ കഴിയൂ. ഈ മാസം 30 വരെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്ക്  എമിറേറ്റ്‌സ് പ്രത്യേക വിമാനങ്ങളുണ്ട്. രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ തങ്ങിയിട്ടുണ്ടെങ്കില്‍ ഇവയില്‍ പോകാനാവില്ലെന്ന് എമിറേറ്റ്‌സ് സോഷ്യല്‍ മീഡിയ ടീം യാത്രക്കാര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.
സൗദിയിലെത്തുന്നതിന് 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. കോവിഡ് ലക്ഷണങ്ങളില്ലെന്നതടക്കമുള്ള ഡിക്ലറേഷന്‍ വിമാനത്തില്‍വെച്ച് പൂരിപ്പിച്ച് എയര്‍പോര്‍ട്ട് ഹെല്‍ത്ത് കണ്‍ട്രോള്‍ സെന്ററില്‍ നല്‍കണം.
സൗദിയില്‍ എത്തിയാല്‍ രണ്ടു ദിവസം പൂര്‍ണമായും ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം കോവിഡ് 19 പി.എസി.ആര്‍ ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. രാജ്യത്ത് എത്തിയ ശേഷം പിസിആര്‍ ടെസ്റ്റ് നടത്താത്തവര്‍ക്ക് ഏഴ് ദിവസമാണ് ക്വാറന്റൈന്‍.

14 ദിവസത്തിനിടെ ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ലെന്ന നിബന്ധന കര്‍ശനമായതിനാല്‍ കേരളത്തില്‍നിന്ന് നേരിട്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയ ട്രാവല്‍ ഏജന്‍സികള്‍ മറുവഴി തേടുകയാണ്.

സൗദിയിലേക്ക് ഉടന്‍ യാത്രക്കൊരുങ്ങി പേര് രജിസ്റ്റര്‍ ചെയ്തവരെ യു.എ.ഇയില്‍ 14 ദിവസം തങ്ങുന്നതടക്കമുള്ള പുതിയ യാത്ര പാക്കേജിന് ഉടന്‍ രൂപം നല്‍കുമെന്നാണ് ഇപ്പോള്‍ അറിയിക്കുന്നത്.

സൗദി യാത്രാ വിലക്ക് നീക്കിയ ഉടന്‍ പ്രധാനമായും കമ്പനികളാണ് അവരുടെ അത്യാവശ്യ ജീവനക്കാരെ കേരളത്തില്‍നിന്ന് മുംബൈ-ദുബായ് വഴി സൗദിയിലെത്തിച്ചത്.

കേരളത്തിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍ ഉടന്‍ തന്നെ സൗദിയിലേക്ക് വിമാനങ്ങളുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള യാത്ര ഒഴിവാക്കി നിരവധി പേര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ദുബായ് വഴി സൗദിയിലെത്താനുള്ള അവസരവും നഷ്ടപ്പെട്ട നിരാശയിലാണ് അവര്‍.

 

 

Latest News