Sorry, you need to enable JavaScript to visit this website.

ഇസ്രായിലില്‍ നിന്നുള്ള ആദ്യ  വിമാനം ബഹ്റൈനില്‍

മനാമ- നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ ഇസ്രായിലിന്റെ ആദ്യ വാണിജ്യ വിമാനം ബഹ്റൈനിലെത്തി. ടെല്‍ അവീവില്‍ നിന്ന് എയര്‍ബസ് എ 320 വിമാനമാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ആഘോഷങ്ങളില്ലാതെയാണ് അധികൃതര്‍ വിമാനത്തെ വരവേറ്റത്. 
വിമാനത്തെ കുറിച്ച് ഇസ്രായില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹുവും കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സെപ്റ്റംബര്‍ 15 നാണ് ബഹ്റൈനും യു.എ.ഇയും ഇസ്രായിലുമായി നയതന്ത്ര കരാറില്‍ ഒപ്പിട്ടത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വൈറ്റ് ഹൗസിലായിരുന്നു ഒപ്പുവെക്കല്‍ ചടങ്ങ്. 
 

Latest News