Sorry, you need to enable JavaScript to visit this website.

ഒമാനിലേക്ക് മടങ്ങാന്‍ പ്രത്യേക അനുമതി വേണ്ട 

മസ്‌കത്ത്- ഒമാനില്‍ താമസവിസയുള്ള വിദേശികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള അനുമതി വേണ്ടെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി. സാധുവായ വിസയുള്ള വിദേശികള്‍ക്ക് മടങ്ങിവരാനാകും. 
നിലവില്‍ രാജ്യത്തേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. നിശ്ചിത തുക ഈടാക്കിയാണ് വിമാന കമ്പനികളും ട്രാവല്‍ ഏജന്‍സികളും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിനല്‍കുന്നത്. ഈ വ്യവസ്ഥയാണ് ഒഴിവാക്കുന്നത്. 
ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് തിരികെ വരാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിരുന്നു. ഒന്ന് മുതല്‍ വിമാനത്താവളം തുറക്കാനും രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു. തിരികെ വരുന്ന വിദേശികള്‍ വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
 

Latest News