Sorry, you need to enable JavaScript to visit this website.

മൂന്നു സാഹചര്യങ്ങളിൽ സ്‌പോൺസറുടെ അനുമതി കൂടാതെ കഫാല മാറ്റത്തിന് അനുമതി

റിയാദ്- മൂന്നു സാഹചര്യങ്ങളിൽ സ്‌പോൺസറുടെ അനുമതി കൂടാതെ വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മറ്റു സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാവുന്നതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയുടെ വർക്ക് പെർമിറ്റിന്റെയും ഇഖാമയുടെയും കാലാവധി അവസാനിക്കൽ, തുടർച്ചയായി മൂന്നു മാസത്തെ വേതനം ലഭിക്കാതിരിക്കൽ, തൊഴിൽ സ്ഥലത്തുനിന്ന് ഒളിച്ചോടിയതായി തൊഴിലുടമ നൽകുന്ന പരാതി (ഹുറൂബാക്കൽ) വ്യാജമാണെന്ന് തെളിയൽ എന്നീ മൂന്നു സാഹചര്യങ്ങളിൽ മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് സ്‌പോൺസറുടെ അനുമതി ആവശ്യമില്ല. ഇത്തരം സാഹചര്യങ്ങളിൽ സ്‌പോൺസറുടെ അനുമതി കൂടാതെ വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 
താൻ പഴയ കമ്പനിയിൽനിന്ന് രാജിവെച്ചിട്ടുണ്ടെന്നും പുതിയ ഒരു തൊഴിൽ കണ്ടെത്തിയിട്ടുണ്ടെന്നും സ്‌പോൺസർഷിപ്പ് മാറാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നും അറിയിച്ചും പുതിയ ജോലിയിൽ പ്രവശിക്കാൻ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടും വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മൂന്നു സാഹചര്യങ്ങളിൽ മാത്രമേ സ്‌പോൺസറുടെ അനുമതി കൂടാതെ വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്.

Tags

Latest News