Sorry, you need to enable JavaScript to visit this website.

ആദ്യ വാരത്തിന്റെ താരങ്ങള്‍ മലയാളികള്‍

ദുബായ് - ഐ.പി.എല്ലില്‍ മലയാളി താരങ്ങളുടെ സാന്നിധ്യം വിരളമാണെങ്കിലും ആദ്യ വാരം ശ്രദ്ധ പിടിച്ചുപറ്റിയത് രണ്ട് യുവ മലയാളി കളിക്കാര്‍. മലപ്പുറത്തുകാരനായ കര്‍ണാടകാ താരം ദേവദത്ത് പടിക്കലും സഞ്ജു സാംസണും. ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ദേവദത്തിന്റെ അര്‍ധ ശതകം ജയത്തോടെ തുടങ്ങാന്‍ വിരാട് കോഹ്‌ലിയുടെ ബാം്ഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ സഹായിച്ചു. എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സഞ്ജു 19 പന്തില്‍ അര്‍ധ ശതകം തികച്ചു. 
ഇരുപതുകാരനായ ദേവദത്ത് 42 പന്തില്‍ 56 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ദേവദത്തിനൊപ്പം ഓപണ്‍ ചെയ്യാന്‍ കഴിഞ്ഞത് ആസ്വദിച്ചുവെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ആരണ്‍ ഫിഞ്ച് പറഞ്ഞു. എത്ര അപകടകാരിയാവാനാവുമെന്ന് അണ്ടര്‍-19 ക്രിക്കറ്റിലും ആഭ്യന്തര മത്സരങ്ങളിലും ദേവദത്ത് തെളിയിച്ചു കഴിഞ്ഞു. ഇതേ ശൈലി നിലനിര്‍ത്താന്‍ ദേവദത്തിന് സാധിക്കണമെന്ന് എബി ഡിവിലിയേഴ്‌സ് ഉപദേശിച്ചു. വളരെ ലജ്ജാലുവാണ് ദേവദത്ത്. അധികം ബഹളമില്ല. എന്നാല്‍ മികച്ച പ്രതിഭയാണ് -ഡിവിലിയേഴ്‌സ് പറഞ്ഞു. ദേവദത്ത്, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശോഭനമായ ഭാവിയാണ് വിൡച്ചോതുന്നതെന്ന് ഡേവിഡ് വാണര്‍ അഭിപ്രായപ്പെട്ടു. 

Latest News