Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് ഓപണിനെ  വിടാതെ കോവിഡ് 

പാരിസ് - മേയില്‍ നടക്കേണ്ട ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ഗ്രാന്റ്സ്ലാം സെപ്റ്റംബര്‍ അവസാനത്തിലേക്ക് നീട്ടിയത് കോവിഡിനെ പേടിച്ചാണ്. എന്നാല്‍ ടൂര്‍ണമെന്റിന് വീണ്ടും കോവിഡ് ബാധ. ദിവസം ഇരുപതിനായിരം കാണികളെ വീതം പ്രവേശിപ്പിച്ച് ടൂര്‍ണമെന്റ് നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പാരിസില്‍ വീണ്ടും കോവിഡ് വ്യാപിച്ചതോടെ ആദ്യം അത് 11,500 ആയും പിന്നീട് അയ്യായിരമായും വെട്ടിക്കുറക്കേണ്ടി വന്നു. യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കേണ്ട ഒരു വനിതാ താരമുള്‍പ്പെടെ അഞ്ചു കളിക്കാര്‍ക്ക് കൊറോണ കാരണം പിന്മാറേണ്ടി വന്നത് മറ്റൊരു തലവേദനയായി. വനിതാ താരമുള്‍പ്പെടെ മൂന്നു കളിക്കാര്‍ക്ക് കൊറോണ ബാധിക്കുകയായിരുന്നു. കൊറോണ ബാധിച്ച കോച്ചുമായി മറ്റു മൂന്നു കളിക്കാര്‍ സമ്പര്‍ക്കത്തില്‍ വന്നു.
മുന്‍നിര കളിക്കാരിലൊരാളായ ബോസ്‌നിയയുടെ ദാമിര്‍ സുംഹൂര്‍ അഞ്ച് കളിക്കാരില്‍ പെടും. ദാമിറിന്റെ കോച്ച് പീറ്റര്‍ പോപോവിച്ചിന് കൊറോണ ബാധിക്കുകയായിരുന്നു. രണ്ടു ദിവസത്തിനിടെ 900 പരിശോധനകളാണ് നടത്തിയത്. 
കൊറോണ പേടിച്ച് ലോക ഒന്നാം നമ്പറും നിലവിലെ വനിതാ ചാമ്പ്യനുമായ ഓസ്‌ട്രേലിയക്കാരി അഷ്‌ലെയ് ബാര്‍ടി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. പരിക്കേറ്റ യൂ.എസ് ഓപണ്‍ ചാമ്പ്യന്‍ നൊവോമി ഒസാക്കയും കളിക്കുന്നില്ല. 

Latest News