Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്ത് വേറിട്ട ശിൽപശാലയുമായി ഡോ. ഇസ്മയിൽ മരിതേരി

എം.പി.ജി ഗ്രൂപ്പ് ശിൽപശാല ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- കോവിഡ് മഹാമാരിക്കാലത്ത് വേറിട്ടൊരു ശിൽപശാലക്ക് അരങ്ങൊരുക്കിയിരിക്കുകയാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി അധ്യാപകനായ ഡോ. ഇസ്മയിൽ മരിതേരി. വിവിധ കലാലയങ്ങളിലായി   അദ്ദേഹം പഠിപ്പിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എം.പി.ജി(മൈ പ്രഷ്യസ് ലിറ്റിൽ ജെംസ് ലൈഫ് സ്കിൽ )യുടെ ഭാഗമായാണ് ശിൽപശാല ആരംഭിച്ചത്. ഇതിനകം വിവിധ വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ  എം.പി.ജി ഗ്രൂപ്പ്  അംഗങ്ങളുടെ മക്കളാണ് ഇതിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 5 അധ്യാപക ദിനത്തിലാണ് ആറാഴ്ച നീണ്ടുനിൽക്കുന്ന  ശിൽപശാലക്ക് തുടക്കം കുറിച്ചത്.

വ്യത്യസ്ത ക്ലാസുകളിൽ പഠിക്കുന്ന 30 കുട്ടികളെ മരതകം, പുഷ്യരാഗം, വൈഡൂര്യം,  ഇന്ദ്രനീലം, മാണിക്യം  എന്നീ ഗ്രൂപ്പുകളായി തിരിച്ച് മീനു ടീച്ചർ (തൃശൂർ), രമാദേവി ടീച്ചർ, (നിലമ്പൂർ) നജ്മ ടീച്ചർ കൂട്ടാലിട,  ജസ്റ്റിൻ ജോസ് (യു.എ.ഇ), ജിതിൻ ബാലുശ്ശേരി എന്നീ മെന്റർമാരുടെ മേൽനോട്ടത്തിലാണ്  വിവിധ പരിശീലന പ്രവർത്തനങ്ങൾ നടത്തുന്നത്.  


ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ശിൽപശാല ഉദ്ഘാടനം ചെയ്തു. ചീഫ് മെന്റർ ഡോ. ഇസ്മയിൽ മരിതേരി  ശിൽപശാലയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അബ്ദുൽ റഹ്മാൻ (പ്രിൻസിപ്പൽ നൊച്ചാട് എച്ച്എസ്എസ്), ഡോ. രശ്മി (കേരള യൂനിവേഴ്‌സിറ്റി),   ഡോ. അബ്ദുല്ല (കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി, ജിദ്ദ),  ഡെൽസി ജോസഫ് (പ്രിൻസിപ്പൽ മോഡൽ സ്‌കൂൾ തിരുവനന്തപുരം), ഷർമിന ടീച്ചർ (യു.എ.ഇ), ബിസ്മ ടീച്ചർ (ശ്രീനഗർ), ആബിദ് കരുവണ്ണൂർ എന്നിവർ സന്ദേശങ്ങൾ നൽകി. എം.പി.ജി അംഗങ്ങളായ  അശ്വിൻരാജ് ( ട്രെയിനിംഗ് കോർഡിനേറ്റർ). ഡോ. ഷിംല , അജ്‌സൽ എന്നിവർ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം തൽകി.  

കുട്ടികളിലെ പഠന ജീവിത നൈപുണികൾക്കൊപ്പം  നേതൃഗുണവും  സർഗാത്മകതയും പ്രകൃതി സ്‌നേഹവും സേവന മനോഭാവവും വളർത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ശിൽപശാലയുടെ ഭാഗമായി  ദിവസേന നടക്കുന്നുണ്ട്. ലോക്ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികളും  മാതാപിതാക്കളും.

Tags

Latest News