Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റിലേക്ക് കാണികള്‍, ചൂടപ്പം പോലെ ടിക്കറ്റ്‌

മെല്‍ബണ്‍ - ഈ മാസാവസാനത്തോടെ മത്സരങ്ങള്‍ വീക്ഷിക്കാന്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചിന്തിക്കുന്നു. ബ്രിസ്‌ബെയ്‌നിലെ അലന്‍ ബോര്‍ഡര്‍ അരീനയില്‍ നടക്കുന്ന ഓസ്‌ട്രേലിയ-ന്യൂസിലാന്റ് വനിതാ ക്രിക്കറ്റിലായിരിക്കും ആദ്യം കാണികളെ അനുവദിക്കുക. ട്വന്റി20, ഏകദിന പരമ്പരകള്‍ ഈ മാസം 26 നാണ് ആരംഭിക്കുക. മത്സരങ്ങളുടെ ടിക്കറ്റ് ലഭ്യമായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഉച്ചയാവുമ്പോഴേക്കും ടിക്കറ്റുകള്‍ വിറ്റഴിയുകയും ചെയ്തു. ഓണ്‍ലൈന്‍ വില്‍പനയായിരുന്നു. ഇരിപ്പിട ശേഷിയുടെ 50 ശതമാനമായിരിക്കും പ്രവേശനം. 

Latest News