Sorry, you need to enable JavaScript to visit this website.

ബ്രസീലിനെ തകര്‍ത്തതിലും വലിയ സന്തോഷം -മുള്ളര്‍

ലിസ്ബണ്‍ - ഗോളടിവീരന്മാരായ ലിയണല്‍ മെസ്സിയും റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയും അണിനിരന്ന രാവില്‍ റെക്കോര്‍ഡ് സ്വന്തമാക്കി തോമസ് മുള്ളര്‍. ജര്‍മന്‍ ദേശീയ ടീമില്‍നിന്ന് തഴയപ്പെട്ട മുള്ളര്‍ ബാഴ്‌സലോണക്കെതിരായ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ രണ്ടു ഗോളടിച്ചു. 113 തവണ ചാമ്പ്യന്‍സ് ലീഗ് മത്സരം കളിച്ച ജര്‍മന്‍കാരനെന്ന ഫിലിപ് ലാമിന്റെ റെക്കോര്‍ഡ് മുള്ളര്‍ ഭേദിച്ചു.

മെസ്സിയോ ലെവന്‍ഡോവ്‌സ്‌കിയോ -ഈ സീസണിലെ മികച്ച കളിക്കാരനാര് എന്നാണ് ഈ കളിക്കു മുന്നെ ഉയര്‍ന്ന ചോദ്യം. എന്നാല്‍ ആ ചോദ്യം മുള്ളര്‍ നിഷ്പ്രഭമാക്കി. 2013 ലും 2017 ലും ബാഴ്‌സലോണക്കെതിരെ മുള്ളര്‍ ഗോളടിച്ചിരുന്നു. ഈ സീസണില്‍ 21 ഗോളിനാണ് ജര്‍മന്‍ ലീഗില്‍ മുള്ളവര്‍ അവസരമൊരുക്കിയത്.
2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീലിനെ ജര്‍മനി 7-1 ന് തോല്‍പിച്ചതിനെക്കാള്‍ വലിയ സന്തോഷമാണ് ഈ വിജയം നല്‍കുന്നതെന്ന് മാന്‍ ഓഫ് ദ മാച്ച് മുള്ളര്‍ പറഞ്ഞു. ബ്രസീലിനെ 7-1 ന് തോല്‍പിച്ചെങ്കിലും ഇത്രയും നന്നായി കളി നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് മുള്ളര്‍ ചൂണ്ടിക്കാട്ടി. ബാഴ്‌സലോണയുടെ മധ്യനിരക്ക് ഒരവസരവും ഞങ്ങള്‍ നല്‍കിയില്ല. വേണ്ട രീതിയില്‍ ഞങ്ങള്‍ മുന്നേറി -മുള്ളര്‍ പറഞ്ഞു. ബ്രസീലിനെതിരെയും മുള്ളര്‍ ഗോളടിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിലെ തിരിച്ചടിക്കു ശേഷം മുള്ളറെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സങ്കടപ്പെടുന്നുണ്ടാവും ജര്‍മന്‍ കോച്ച്

 

Latest News