Sorry, you need to enable JavaScript to visit this website.

മുറിവില്‍ ഉപ്പുപുരട്ടി കൗടിഞ്ഞൊ

ലിസ്ബണ്‍ - ബാഴ്‌സലോണയുടെ കനത്ത മുറിവില്‍ ഉപ്പു പുരട്ടുന്നതായി ഫിലിപ് കൗടിഞ്ഞോയുടെ പ്രകടനം. ബയേണ്‍ മ്യൂണിക്കിനെതിരായ ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയില്‍ ബാഴ്‌സലോണക്കെതിരെ രണ്ടു ഗോളടിച്ചത് അവരുടെ തന്നെ കളിക്കാരനാണ്, ഫിലിപ്പെ കൗടിഞ്ഞൊ. ബാഴ്‌സലോണയില്‍ നിറംകെട്ട കൗടിഞ്ഞോയെ അവര്‍ ബയേണിന് കടമായി നല്‍കുകയായിരുന്നു, കൗടിഞ്ഞോയുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം ഇപ്പോഴും നല്‍കുന്നത് ബാഴ്‌സലോണയാണ്. 2018 ല്‍ റെക്കോര്‍ഡായ 16 കോടി ചെലവിട്ടാണ് കൗടിഞ്ഞോയെ ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണ റാഞ്ചിയത്. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളിന് വഴിയൊരുക്കിയതും കൗടിഞ്ഞൊ തന്നെ.

ബാഴ്‌സലോണയില്‍ ചെലവിട്ട നിരാശാജനകമായ 18 മാസത്തിന്റെ കണക്കുതീര്‍ക്കുന്നതായി പകരക്കാരനായിറങ്ങി 15 മിനിറ്റ് നീണ്ട കൗടിഞ്ഞോയുടെ പ്രകടനം. കൗടിഞ്ഞോയെ പോലൊരു കളിക്കാരന്‍ പകരക്കാരനായിറങ്ങി രണ്ടു ഗോളടിച്ചത് ബയേണിന്റെ നിലവാരം വ്യക്തമാക്കുന്നുവെന്ന് തോമസ് മുള്ളര്‍ പറഞ്ഞു.  

 

Latest News