Sorry, you need to enable JavaScript to visit this website.

യു.എസ് ഓപണില്‍ നോവക് പങ്കെടുക്കും

പാരിസ് - റഫായേല്‍ നദാലും റോജര്‍ ഫെദരറും വിട്ടുനില്‍ക്കുകയാണെങ്കിലും ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച് യു.എസ് ഓപണ്‍ ടെന്നിസിന് എത്തും. ഈ മാസം 31 നാണ് യു.എസ് ഓപണ്‍ ആരംഭിക്കുന്നത്. കൊറോണക്കാലത്ത് നോവക് ബാല്‍ക്കന്‍ രാജ്യങ്ങളില്‍ സംഘടിപ്പിച്ച പ്രദര്‍ശന ടൂര്‍ണമെന്റുകള്‍ പ്രമുഖ കളിക്കാര്‍ക്കുള്‍പ്പെടെ കൊറോണ പകരാന്‍ ഇടയാക്കിയിരുന്നു. നോവക്കിനും ഭാര്യക്കും കോച്ച് ഗൊരാന്‍ ഇവാനിസേവിച്ചിനും വൈറസ് ബാധയുണ്ടായി.    
നിരവധി കളിക്കാര്‍ യു.എസ് ഓപണില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ഒന്നാം നമ്പര്‍ അഷ്‌ലെയ് ബാര്‍ടി, ഓസ്‌ട്രേലിയയുടെ നിക് കിര്‍ഗിയോസ്, മുന്‍ ഒന്നാം നമ്പര്‍ സ്വെറ്റ്‌ലാന കുസ്‌നറ്റ്‌സോവ, മുന്‍നിര വനിതാ താരം എലേന സ്വിറ്റോലിന തുടങ്ങിയവര്‍ വിട്ടുനില്‍ക്കുകയാണ്.  

Latest News