Sorry, you need to enable JavaScript to visit this website.

ട്രാക്കും ഉണരുന്നു, മോണകൊ ഡയമണ്ട് ലീഗ് തുടങ്ങി

മോണകൊ - കൊറോണ ലോക്ഡൗണോടെ നിശ്ചലമായ ട്രാക്കും ഫീല്‍ഡും ഒടുവില്‍ ഉണര്‍ന്നു. മോണകൊ ഡയമണ്ട് ലീഗോടെയാണ് രാജ്യാന്തര അത്‌ലറ്റിക്‌സ് പുനരാരംഭിച്ചത്. അമേരിക്കന്‍ സ്പ്രിന്റ് സ്റ്റാര്‍ നൂഹ് ലൈല്‍സ് ഉള്‍പ്പെടെ പ്രമുഖര്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുന്നുണ്ട്. യൂജിന്‍, ലണ്ടന്‍, പാരിസ്, റബാത്, ഗെയ്റ്റ്‌ഷെഡ്, ഷാംഗ്ഹായ് ഡയമണ്ട് ലീഗുകള്‍ റദ്ദാക്കിയിരുന്നു.
മോണകോക്കു ശേഷം ആറ് ഡയമണ്ട് ലീഗുകളാണ് ശേഷിക്കുന്നത്. കൊറോണയും ഒളിംപിക്‌സ് നീട്ടിവെച്ചതും കറുത്തവര്‍ഗക്കെതിരായ വംശീയാക്രമണവുമെല്ലാം വലിയ മാനസിക പിരിമുറുക്കം സമ്മാനിച്ചിരുന്നുവെന്ന് ലൈല്‍സ് പറഞ്ഞു.
ലൈല്‍സിനു പുറമെ പത്ത് നിലവിലെ ലോക ചാമ്പ്യന്മാര്‍ മീറ്റിനെത്തിയിട്ടുണ്ട്. അയ്യായിരത്തോളം കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മോണകോയിലേക്ക് പുറപ്പെടും മുമ്പും എത്തിയ ശേഷവും അത്‌ലറ്റുകള്‍ കൊറോണ പരിശോധനക്ക് വിധേയരായി.
 

Latest News