Sorry, you need to enable JavaScript to visit this website.

31ാം തവണ സെറീന-വീനസ്, പത്തൊമ്പതാം തവണ സെറീന

ലെക്‌സിംഗ്ട - വില്യംസ് സോദരിമാരുടെ മുപ്പത്തൊാമത്തെ പ്രൊഫഷനല്‍ പോരാട്ടത്തില്‍ അനുജത്തി സെറീനക്ക് വിജയം. ടോപ് സീഡ് ഓപണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ 3-6, 6-3, 6-4 ന് വീനസിനെ അനുജത്തി തോല്‍പിച്ചു. ഇരുവരും തമ്മിലുള്ള മുപ്പത്തൊന്നാമത്തെ മത്സരത്തില്‍ സെറീനയുടെ പത്തൊമ്പതാമത്തെ ജയമാണ് ഇത്. ഇരുപത്തിരണ്ടര വര്‍ഷം മുമ്പായിരുന്നു ഔദ്യോഗിക മത്സരത്തില്‍ ഇവരുടെ ആദ്യ ഏറ്റുമുട്ടല്‍.
കൊറോണ ലോക്ഡൗണിനു ശേഷം പുനരാരംഭിക്കുന്ന ഔദ്യോഗിക ടെന്നിസിന് ആവേശം പകര്‍ന്നു വില്യംസ് സഹോദരിമാരുടെ നേരങ്കം. കെന്‍ഡക്കി ഡബ്ല്യു.ടി.എ ടൂര്‍ണമെന്റിലാണ് സെറീനയും വീനസും മുഖാമുഖം വന്നത്. പ്രൊഫഷനല്‍ ടെന്നിസില്‍ സഹോദരിമാരുടെ മുപ്പത്തൊന്നാം പോരാട്ടമായിരുന്നു ഇത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ വീനസും സെറീനയും കൂടി 30 ഗ്രാന്റ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ആറു മാസത്തോളം ടെന്നിസില്‍ നിന്ന് അകന്നു നിന്ന ശേഷമാണ് ഇരുവരും ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. എന്നാല്‍ ഇത്തവണ കാണികളില്ലെന്ന പ്രത്യേകതയുണ്ട്. വീനസും സെറീനയും ഒമ്പതു തവണ ഗ്രാന്റ്സ്ലാമുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്, ഏഴിലും അനുജത്തി ജയിച്ചു. മൊത്തം മത്സരങ്ങളില്‍ സെറീനക്ക് 19-12 ലീഡുണ്ട്. 2018 ലെ യു.എസ് ഓപണിലാണ് സഹോദരിമാര്‍ അവസാനം ഏറ്റുമുട്ടിയത്, മൂന്നാം റൗണ്ടില്‍. സെറീന 6-1, 6-2 ന് ജയിച്ചു.
 

Latest News