Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി- റഷ്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. നേരത്തെ, കുവൈത്ത് അടക്കം 20 രാഷ്ട്രങ്ങള്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിരുന്നുവെന്ന് റഷ്യ അറിയിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ അനുമതിയുള്ള വാക്‌സിന്‍ മാത്രമേ രാജ്യത്തേക്ക് ഓര്‍ഡര്‍ ചെയ്യൂവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാമാരിയെ കുറിച്ചും അതിന്റെ പകര്‍ച്ചയെ കുറിച്ചും വിലയിരുത്താന്‍ വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക സാങ്കേതിക സമിതി മന്ത്രാലയത്തിന് കീഴിലു്. കോവിഡ് 19ന് എതിരെ ഉപയോഗിക്കുന്ന വാക്‌സിന്‍, മരുന്ന് തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കേത് അവരാണ്' - മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ചയാണ് റഷ്യ ലോകത്താദ്യമായി കോവിഡിനെതിരെ വാക്‌സിന്‍ കുപിടിച്ചുവെന്ന് പ്രഖ്യാപിച്ചത്. മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം രു മാസത്തിനകമാണ് റഷ്യ വാക്‌സിന്‍ പ്രഖ്യാപിച്ചത്. വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടില്ല. വാക്‌സിന്റെ പ്രായോഗികതയെയും സുരക്ഷയെയും ചൊല്ലി ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയും നിലനില്‍ക്കുന്നു്.
'കൃത്യമായി പരീക്ഷണം നടത്താത്ത വാക്‌സിന്‍ കൂട്ടമായി കുത്തിവെക്കുന്നത് ധാര്‍മികതക്ക് വിരുദ്ധമാണ്. റഷ്യയുടെ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഒരുപക്ഷേ ദുരന്തമാകും. മറ്റു വാക്‌സിനുകളുടെ സ്വീകാര്യതക്ക് തിരിച്ചടിയാകുകയും ചെയ്യും'  ലന്‍ ജനിറ്റിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ആരോഗ്യവിദഗ്ധന്‍ ഫ്രാന്‍സിസ്‌കോ ബല്ലൗസ് പറഞ്ഞു.

 

Latest News