Sorry, you need to enable JavaScript to visit this website.

11 വര്‍ഷം കാത്തിരുന്നു, ഫവാദ് പൂജ്യത്തിന് പുറത്ത്

മാഞ്ചസ്റ്റര്‍ - പതിനൊന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷം പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഫവാദ് ആലം നാല് പന്ത് മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായി. ഫവാദിന്റെ മൂന്ന് ടെസ്റ്റില്‍ അവസാനത്തേത് 2009 നവംബറില്‍ ന്യൂസിലാന്റിനെതിരെ ഡുനൈഡിനിലായിരുന്നു. അതിനു ശേഷം പാക്കിസ്ഥാന്‍ കളിച്ച 88 ടെസ്റ്റുകളാണ് ഫവാദിന് നഷ്ടപ്പെട്ടത്. ഫവാദ് അവസാനം ടെസ്റ്റ് കളിക്കുമ്പോള്‍ വിരാട് കോഹ്‌ലിയും കെയ്ന്‍ വില്യംസനും സ്റ്റീവ് സ്മിത്തുമൊന്നും ടെസ്റ്റ് കരിയര്‍ തുടങ്ങിയിട്ടു പോലുമില്ലായിരുന്നു. ആഭ്യന്തര മത്സരങ്ങളില്‍ മികവു കാട്ടിയാണ് ഫവാദ് തിരിച്ചെത്തിയത്. ബാറ്റിംഗ് ശക്തിപ്പെടുത്താനാണ് ഫവാദിനെ ഉള്‍പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്യുന്ന പാക്കിസ്ഥാന്‍ വന്‍ തകര്‍ച്ച നേരിടുകയാണ്. അഞ്ചിന് 126 റണ്‍സിലേക്ക് അവര്‍ കൂപ്പുകുത്തി. ഷാന്‍ മസൂദിനെയും (1) ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെയും (20) വെറ്ററന്‍ പെയ്‌സ്ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താക്കി. 600 വിക്കറ്റെടുക്കുന്ന ആദ്യ പെയ്‌സ്ബൗളറാവാന്‍ ആന്‍ഡേഴ്‌സന് എട്ട് ഇരകള്‍ കൂടി മതി. ഓപണര്‍ ആബിദ് അലിയാണ് (60) ടോപ്‌സ്‌കോറര്‍. ആബിദിനെ ഒരു റണ്ണിലുള്ളപ്പോള്‍ സ്ലിപ്പില്‍ ഡോം സിബ്‌ലി കൈവിട്ടിരുന്നു. ബാബര്‍ അസമാണ് (257 നോട്ടൗട്ട്) പൊരുതുന്നത്. ഏഴിലുള്ളപ്പോള്‍ അസ്ഹര്‍ അലിയുടെ സ്റ്റമ്പില്‍ ക്രിസ് വോക്‌സിന്റെ പന്ത് കൊണ്ടെങ്കിലും ബെയ്‌ലുകള്‍ ഇളകിയില്ല.

 

Latest News