Sorry, you need to enable JavaScript to visit this website.

ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഫെസ്റ്റ് ഒരാഴ്ച നീണ്ടുനീല്‍ക്കും

റിയാദ്- ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗദിയിലെ ലുലുഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഫെസ്റ്റ് ആരംഭിച്ചു. ഈ മാസം 18 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ഇന്ത്യയിലെ ഭക്ഷ്യവൈവിധ്യങ്ങളടക്കമുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ലുലുവിന്റെ നേരിട്ടുള്ള വിതരണക്കാരുമായി സഹകരിച്ച് 2000ത്തോളം ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഏറ്റവും നല്ല ഫ്രഷ് വിഭവങ്ങള്‍ നല്‍കാനാവും. ഭൂമിശാസ്ത്രപരമായി സൗദിയുമായി അടുത്ത പ്രദേശമെന്ന നിലയില്‍ എല്ലാ ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളും സാധാരണയായി ലുലുവില്‍ ലഭിക്കാറുള്ളതാണ്. ഇതിന് പുറമെ സ്‌നാക്‌സ്, സ്റ്റേഷനറി, മൊബൈല്‍ ഫോണ്‍, യുണിഫോം, ഷൂ, ബാഗ് തുടങ്ങിയവക്കെല്ലാം മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Latest News