Sorry, you need to enable JavaScript to visit this website.

പെറുവിന്റെ ലോകകപ്പ് പങ്കാളിത്തം ത്രിശങ്കുവില്‍

ലിമ - 2022 ലെ ലോകകപ്പ് ഫുട്‌ബോളില്‍ പെറുവിന്റെ പങ്കാളിത്തം ത്രിശങ്കുവിലായി. രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗ് ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ പെറുവിനെ ഫിഫ സസ്‌പെന്റ് ചെയ്‌തേക്കും. ലീഗ് നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി വാള്‍ടര്‍ മാര്‍ടോസ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അഞ്ചു മാസത്തിനു ശേഷം ലീഗ് പുനരാരംഭിച്ചത് കൊറോണ ചട്ടങ്ങള്‍ പാലിക്കാതെയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാണികള്‍ കലാപമുണ്ടാക്കിയിരുന്നു. ഫുട്‌ബോള്‍ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ ആ രാജ്യത്തെ ഫിഫ സസ്‌പെന്റ് ചെയ്യും.

്.

Latest News