Sorry, you need to enable JavaScript to visit this website.

കോവിഡ് വാര്‍ഡുകള്‍ പൂട്ടി; സൗദി ആശുപത്രിയിലെ ആഹ്ലാദം വൈറലായി

റിയാദ്- കോവിഡ് രോഗികള്‍ കുറഞ്ഞു തുടങ്ങിയതിനു പിന്നാലെ റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ഐസൊലോഷന്‍ മുറികള്‍ അടച്ചതിന്റെ ആഹ്ലാദം പങ്കിടുന്ന ആശുപത്രി ജീവനക്കാരുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ശുമൈസി ഹോസ്പിറ്റല്‍ എന്നു കൂടി അറിയപ്പെടുന്ന ആശുപത്രിയിലെ ജീവനക്കാരുടെ ആഹ്ലാദം ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഡോ. ഖാലിദ് ദഹ്്
മശിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
രോഗമുക്തി വര്‍ധിച്ചതും വൈറസ് ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞതുമാണ് ജനറല്‍ ആശുപത്രിയിലെ കോവിഡ് ഐസൊലോഷന്‍ മുറികള്‍ ഒഴിവാക്കാന്‍ കാരണം.
ഐസൊലേഷന്‍ വാര്‍ഡുകളും ഇന്റന്‍സീവ് കെയര്‍ യൂനിറ്റുകളും അടച്ചുവെങ്കിലും കോവിഡ് ഇപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ടെന്നും ആരോഗ്യമന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ യഥാവിധം പാലിക്കണമെന്നും ഡോ. ഖാലിദ് അല്‍ദഹ്്മശി ഉണര്‍ത്തി.

 

Tags

Latest News