Sorry, you need to enable JavaScript to visit this website.

ഹൊറർ ചിത്രമായി 'രാ'

മനു ഗോപാൽ തിരക്കഥ എഴുതി കിരൺ മോഹൻ സംവിധാനം നിർവഹിക്കുന്ന ഹൊറർ ചിത്രമാണ് 'രാ'. മലയാളത്തിലെ ആദ്യത്തെ 'സോംബി' സിനിമ എന്ന വിശേഷണമുള്ള രായുടെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ശവങ്ങൾക്ക് ജീവൻ വെച്ച് അവ പ്രതികാര ദാഹത്തോടെ അലയുന്ന രീതിയിലുള്ള രൂപമാണ് സോംബി. ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അലഞ്ഞുതിരിയുന്ന അവക്ക് വിശപ്പോ ദാഹമോ മറ്റ് വികാരങ്ങളോ ഒന്നും ഉണ്ടായിരിക്കില്ല.സോംബി കൺസപ്റ്റിൽ ഹോളിവുഡിലും ബോളിവുഡിലും കോളിവുഡിലുമൊക്കെ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതേസമയം മലയാളത്തിൽ ആദ്യത്തെ പരീക്ഷണമാണ് 'രാ'. തമിഴിൽ ബ്രഹ്മപുരി എന്ന പേരിൽ റിലീസ് ചെയ്യാനിരിക്കുന്ന ഹൊറർ സിനിമയുടെ സംവിധായകൻ കൂടിയാണ് കിരൺ.
 

Latest News