Sorry, you need to enable JavaScript to visit this website.

നടി പ്രാചി തെഹ്‌ലാൻ വിവാഹിതയായി

മമ്മൂട്ടിയുടെ 'മാമാങ്കം' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ ഉത്തരേന്ത്യൻ നടിയും മുൻ കായിക താരവുമായ പ്രാചി തെഹ്‌ലാൻ വിവാഹിതയായി. ലോക് ഡൗണായതിനാൽ തികച്ചും ലളിതമായ ചടങ്ങുകളോടെ ദൽഹിയിലായിരുന്നു വിവാഹം. ദൽഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് വരൻ. പ്രാചിയും ദൽഹി സ്വദേശിയാണ്.  
ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീം ക്യാപ്റ്റനായിരുന്നു പ്രാചി. 2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ്‌ബോൾ ടീമിനെ നയിച്ചിട്ടുണ്ട്. ഒപ്പം ബാസ്‌കറ്റ് ബോളും കളിച്ചിരുന്നു. 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ പ്രാചിയുടെ നായകത്വത്തിലാണ് ഇന്ത്യ ചാമ്പ്യന്മാരാവുന്നത്. 
2016 ൽ സ്റ്റാർ പ്ലസ് ചാനലിന്റെ ജനപ്രിയ പരമ്പരയായ ദിയ ഔർ ബാത്തി ഹം എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് പ്രാചി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2017 ൽ അർജാൻ എന്ന പഞ്ചാബി സിനിമയിൽ നായികയായി. പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ് മാമാങ്കം.
 

Latest News