Sorry, you need to enable JavaScript to visit this website.

മുത്തയ്യ മുരളീധരൻ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം രജിഷ 

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും ലോകോത്തര സ്പിന്നറുമായ മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന ചിത്രത്തിൽ മുരളീധരനായി വിജയ് സേതുപതി. മലയാളി താരം രജിഷ വിജയനാവും നായികയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തെ ആദ്യ ബൗളറാണ് മുത്തയ്യ മുരളീധരൻ എന്നതിനാലാണ് ചിത്രത്തിന് ആ പേര് നൽകിയത്.


എം.എസ്. ത്രിപതി സംവിധാനം ചെയ്യുന്ന 800 നിർമിക്കുന്നത് തെലുഗു താരം റാണ ദഗ്ഗുബട്ടിയുടെ സുരേഷ് പ്രൊഡക്ഷൻസും ധാർ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ്. തമിഴിന് പുറമെ ചിത്രം മറ്റു ഭാഷകളിലും റിലീസ് ചെയ്യും. സാം സി.എസ് ആണ് സംഗീതം. 
ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. 1972 ൽ ശ്രീലങ്കയിലെ കാൻഡിയിലാണ് മുത്തയ്യ മുരളീധരൻ ജനിച്ചത്. അദ്ദേഹം 133 ടെസ്റ്റ് മത്സരങ്ങളിലും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
റെക്കോഡുകൾക്കം പ്രശസ്തിക്കുമൊപ്പം നിരവധി വിവാദങ്ങളും മുരളീധരന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഉൾപ്പെടുന്നതാവും 800.

Latest News