Sorry, you need to enable JavaScript to visit this website.

ആദ്യമാര് എന്നതല്ല, കോവിഡ് മരുന്നിന്‍റെ ഫലപ്രാപ്തിയിലാണ് കാര്യമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍- കോവിഡ് വാക്സിന്‍ കാര്യത്തില്‍ ആദ്യത്തേത് എന്നതിനേക്കാള്‍ ഫലപ്രദവും സുരക്ഷിതവുമാണോ എന്നതാണ് പ്രധാനമെന്ന് അമേരിക്കയുടെ പ്രതികരണം. കോവിഡ് പ്രതിരോധനത്തിനായി റഷ്യ മരുന്ന് പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.

കോവിഡ് മെഡിസിന്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നും ക്ലിനിക്കല്‍ പരീക്ഷണം വിജയമാണെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ മരുന്ന നല്‍കുന്നതിന് വ്യാപകമായ കാമ്പയിന്‍ ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മരുന്ന് ആദ്യം ആരു കണ്ടുപിടിച്ചാലും അത് അമേരിക്കക്കാർക്കും ലോക ജനതക്കും ഫലപ്രദവും സുരക്ഷിതവുമാണോ എന്നതിനാണ് പ്രാധാന്യം കല്‍പിക്കുന്നതെന്ന് യു.എസ് ഹെല്‍ത്ത് ആന്‍റം ഹ്യൂമന്‍ സർവീസസ് സെക്രട്ടറി അലക്സ് അസർ പറഞ്ഞു.

ഓപ്പറേഷന്‍ റാപ്പ് സ്പീഡ് ഇനീഷ്യേറ്റീവിന്‍റെ കീഴില്‍ അമേരിക്കയില്‍ ആറു മരുന്നുകള്‍ വികസിപ്പാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News