Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡിഞ്ഞൊ 24 ന് മോചിതനായേക്കും

അസന്‍സിയോണ്‍ - ബ്രസീല്‍ ഫുട്‌ബോള്‍ രോമാഞ്ചം റൊണാള്‍ഡിഞ്ഞോയുടെ ദീര്‍ഘമായ തടവുകാലത്തിന് അന്ത്യമായേക്കും. വ്യാജ പാസ്‌പോര്‍ടില്‍ പാരഗ്വായിലെത്തിയതിന് മാര്‍്ച്ച് ആദ്യ വാരം മുതല്‍ റൊണാള്‍ഡിഞ്ഞോ തടവിലാണ്. ഒരു മാസത്തോളം ജയിലിലും വന്‍ തുക ജാമ്യം കെട്ടിവെച്ച ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ വീട്ടു തടങ്കലിലും. റൊണാള്‍ഡിഞ്ഞോയുടെയും സഹോദരനും ഏജന്റുമായ റോബര്‍ട് അസീസിന്റെയും കേസ് ജഡ്ജി ഗുസ്റ്റാവൊ അമാരിയ 24 ന് താല്‍ക്കാലിക വിധി പറയാന്‍ വെച്ചിരിക്കുകയാണ്. അമാരിയയാണ് താരത്തെയും സഹോദരനെയും ആറു മാസം ജയിലിലടക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ 32 ദിവസത്തിനു ശേഷം ഹോട്ടലിലേക്കു മാറ്റി.
വ്യാജ പാസ്‌പോര്‍ടാണ് എന്നറിയാതെയാണ് റൊണാള്‍ഡിഞ്ഞോ സഞ്ചരിച്ചതെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കരുതുന്നത്. അതേസമയം, പാസ്‌പോര്‍ട് വ്യാജമാണെന്ന വിവരം സഹോദരന് അറിയാമായിരുന്നുവെന്ന് അവര്‍ കരുതുന്നു.
90,000 ഡോളര്‍ ജാമ്യത്തിലും രണ്ടു വര്‍ഷത്തോളം മൂന്നു മാസത്തിലൊരിക്കല്‍ ബ്രസീല്‍ ഫെഡറല്‍ ജഡ്ജിയുടെ മുമ്പാകെ ഹാജരാവണമെന്നുമുള്ള വ്യവസ്ഥകളിലാണ് വിട്ടയക്കുകയെന്ന് കരുതുന്നു. വ്യവസ്ഥകള്‍ റൊണാള്‍ഡിഞ്ഞോ അംഗീകരിച്ചതായാണ് സൂചന. സഹോദരന്‍ 1.1 ലക്ഷം ഡോളര്‍ കെട്ടിവെക്കണം. രണ്ടു വര്‍ഷത്തേക്ക് ബ്രസീല്‍ വിടാന്‍ റോബര്‍ട് അസീസിന് സാധിക്കില്ല.

Latest News