Sorry, you need to enable JavaScript to visit this website.

മലപ്പുറം ഭീതിയുടെ മുൾമുനയിൽ; രോഗവ്യാപനം ശക്തം

സമ്പർക്കത്തിലൂടെ അതിവേഗം പടരുന്നു

മലപ്പുറം- സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ശക്തമായതോടെ മലപ്പുറം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. രോഗം അതിവേഗം പടരുന്നതായാണ് റിപ്പോർട്ട്. ഭീതിയുടെ മുൾമുനയിലൂടെയാണ് മലപ്പുറം ജില്ല കടന്നു പോകുന്നത്. ഇന്നലെ മാത്രം ജില്ലയിൽ 242 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 199 പേർക്കാണ് രോഗബാധയുണ്ടായത്. നാല് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 32 പേർക്ക് ഉറവിടമറിയാതെ രോഗബാധ. 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 31 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1578 ആയി.
35,958 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1340 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 430 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 10 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ഒരാളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 88 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 47 പേരും കരിപ്പൂർ ഹജ് ഹൗസിൽ 81 പേരും കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 680 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 30,470 പേർ വീടുകളിലും 1148 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ആരോഗ്യ പ്രവർത്തകരായ ഹാജിയാർപള്ളി സ്വദേശി (36), വെറ്റിലപ്പാറ സ്വദേശിനി (52), ആലിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് (24), ഇതേ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്റ് (41), ചുങ്കത്തറ സ്വദേശിനി (37), തിരൂരങ്ങാടി സ്വദേശി (31), കടലുണ്ടി നഗരം സ്വദേശി (70), വളാഞ്ചേരി സ്വദേശിനി (നാല്), വളാഞ്ചേരിയിൽ സ്വകാര്യ ക്വാർട്ടേഴ്സിൽ കഴിയുന്ന 21 വയസുകാരി, വടപുറം സ്വദേശിനി (55), പെരുവെള്ളൂർ സ്വദേശി (ഒമ്പത്), മൂന്നിയൂർ സ്വദേശി (52), മൊറയൂർ സ്വദേശിനി (40), എടപ്പറ്റ സ്വദേശി (40), മഞ്ചേരി സ്വദേശിനി (37), പാലേമാട് സ്വദേശി (56), മഞ്ചേരി സ്വദേശി (65), തിരുനാവായ സ്വദേശി (27), തിരുനാവായ സ്വദേശി (44), കുറ്റിപ്പുറം സ്വദേശി (23), വഴിക്കടവ് സ്വദേശിനി (62), കൽപകഞ്ചേരി സ്വദേശി (29), കാരക്കുന്ന് സ്വദേശി (50), മംഗലം സ്വദേശി (42), കുറ്റിപ്പാല സ്വദേശി (65), വണ്ടൂർ സ്വദേശിനി (27), ചേലേമ്പ്ര സ്വദേശി (65), ചേലേമ്പ്ര സ്വദേശിനി (50), കൊണ്ടോട്ടി സ്വദേശിനി (23), കൊണ്ടോട്ടി സ്വദേശിനി (54), കൊണ്ടോട്ടി സ്വദേശിനി (22), എ.ആർ നഗർ സ്വദേശി (39) എന്നിവർ ഉറവിടമറിയാതെ രോഗബാധയുണ്ടായവരാണ്.
തമിഴ്നാട്ടിൽ നിന്നെത്തിയവരും ബേപ്പൂർ പോർട്ടിൽ ജോലി ചെയ്യുന്നവരുമായ 42 വയസുകാരൻ, 38 വയസുകാരൻ, 18 വയസുകാരൻ, 35 വയസുകാരൻ, കർണാടകയിൽ നിന്നെത്തിയവരായ മഞ്ചേരി സ്വദേശി (45), തിരൂർ സ്വദേശി (47), ഉത്തർപ്രദേശിൽ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (32), മണിപ്പൂരിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി (42), രാജസ്ഥാനിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി (23), അസമിൽ നിന്നെത്തിയ കീഴാറ്റൂർ സ്വദേശി (28), ഗുജറാത്തിൽ നിന്നെത്തിയ തൃപ്രങ്ങോട് സ്വദേശി (35), പോണ്ടിച്ചേരിയിൽ നിന്നെത്തിയ മൂത്തേടം സ്വദേശി (30) എന്നിവർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.സൗദിയിൽ നിന്നെത്തിയവരായ മൂത്തേടം സ്വദേശി (36), എടപ്പറ്റ സ്വദേശി (48), 26 വയസുകാരൻ, രാമപുരം സ്വദേശി (34), അരക്കുപറമ്പ് സ്വദേശി (27), ആലിപ്പറമ്പ് സ്വദേശി (32), വഴിക്കടവ് സ്വദേശി (36), കുഴിമണ്ണ സ്വദേശി (56), യു.എ.ഇയിൽ നിന്നെത്തിയവരായ പൊന്മുണ്ടം സ്വദേശി (ഒന്ന്), വെട്ടം സ്വദേശി (34), പെരുമണ്ണ ക്ലാരി സ്വദേശി (20), ആലിപ്പറമ്പ് സ്വദേശി (37), കുറ്റിപ്പുറം സ്വദേശി (37), എടയൂർ സ്വദേശിനി (34), എടയൂർ സ്വദേശി (34), വളാഞ്ചേരി സ്വദേശി (28), വെട്ടിച്ചിറ സ്വദേശി (30), പുലാമന്തോൾ സ്വദേശിനി (23), വണ്ടൂർ സ്വദേശിനി (28), വണ്ടൂർ സ്വദേശി (30), പുതുപ്പറമ്പ് സ്വദേശി (34), കരുവമ്പ്രം സ്വദേശി (26), കുറ്റിപ്പുറം സ്വദേശി (34), കുറ്റിപ്പുറം സ്വദേശി (28), ഇരിങ്ങല്ലൂർ സ്വദേശി (34), പാലപ്പെട്ടി സ്വദേശിനി (22), ഖത്തറിൽ നിന്നെത്തിയവാരയ വെട്ടം സ്വദേശി (42), എടയൂർ സ്വദേശി (60), എടരിക്കോട് സ്വദേശി (26), ബഹ്റൈനിൽ നിന്നെത്തിയ ഒഴൂർ സ്വദേശി (30), ജർമനിയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി (28) എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
 

Latest News