Sorry, you need to enable JavaScript to visit this website.

വനിതയും വിനോദും നാടിന് അഭിമാനം

തൃശൂർ - വിദേശത്ത്  കോവിഡ്19  വാകസിൻ  പരീക്ഷണം  സ്വന്തം  ശരീരത്തിൽ നടത്താൻ  അനുമതി നൽകിയ മലയാളി ദമ്പതികൾക്ക് അഭിവാദ്യം അർപ്പിച്ച്  തൃശൂർ ജില്ലയിലെ അവണൂരിൽ  ബോർഡുകൾ ഉയർന്നു. ദുബായിൽ  ബിസിനസുകാരനായപാലക്കാട്  പട്ടാമ്പി സ്വദേശി  വിനോദ്  (39), ഭാര്യ  മാധ്യമ പ്രവർത്തകയും യുവ എഴുത്തുകാരിയായ അവണൂർ  മണിത്തറ സ്വദേശി  വനിത (35) എന്നിവരാണ് കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് തയാറായത്. യു.എ.ഇയിൽ കോവിഡ്19 വാകസിന്റെ മൂന്നാം  ഘട്ടം പരീക്ഷണത്തിൽ പങ്കു ചേർന്ന ഇവർക്ക് ഷാർജയിൽ  ജൂലൈ മാസത്തിലാണ്  വാക്‌സിൻ  പരീക്ഷണം നടത്തിയത്. ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ടാണ് വനിതയുടെ ജന്മനാട്ടിൽ  ബാനറുകളും ബോർഡുകളും  ഉയർന്നിട്ടുള്ളത്.
മുൻ കെ.എസ്.ഇ.ബി  ജീവനക്കാരനായ  വിജയന്റെയും  മെഡിക്കൽ കോളേജ്  ജീവനക്കാരിയായ  വത്സലയുടെയും നാലു മക്കളിൽ  രണ്ടാമത്തെ മകളാണ് വനിത. മുൻ അവണൂർ പഞ്ചായത്ത്  അംഗം വിജേഷ്, വഹിത, വിജി എന്നിവർ  സഹോദരങ്ങളാണ്. വിദേശത്തേക്ക് പോകുന്നതിനു മുൻപും വനിത നാട്ടിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. 
ബിരുദത്തിനു ശേഷം പി.ജി ജേർണലിസം കോഴ്‌സ് പൂർത്തിയാക്കി ചാനലിൽ ജോലി ചെയ്യുമ്പോഴാണ് 11 വർഷം മുൻപ് വിനോദിനെ വിവാഹം ചെയ്ത് ഗൾഫിലേക്ക് പോയത്.  കോവിഡ് ബാധിച്ച തങ്ങൾക്കറിയാവുന്ന മൂന്നു പേരുടെ മരണമാണ് ഈ മരുന്നു പരീക്ഷണത്തിന് സ്വയം വിധേയമാകാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പറയുന്നു.
 

Latest News