Sorry, you need to enable JavaScript to visit this website.

പോസിറ്റിവ് നെഗറ്റിവായി, അത്‌ലറ്റിക്കോക്ക് കളിക്കാം

മഡ്രീഡ് - ആശങ്കകള്‍ക്കു ശേഷം അത്‌ലറ്റിക്കൊ മഡ്രീഡിന്റെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരം നിശ്ചയിച്ചതു പോലെ നടക്കുമെന്ന് ഉറപ്പായി. അവരുടെ രണ്ടു കളിക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ഈ കളിക്കാര്‍ നെഗറ്റിവായി. ഇതോടെ ടീം ഇന്ന് പോര്‍ചുഗലിലേക്ക് തിരിക്കും. പോര്‍ചുഗലില്‍ ഒറ്റപ്പാദമായാണ് ക്വാര്‍ട്ടര്‍ മുതലുള്ള മത്സരങ്ങള്‍ നടത്തുന്നത്. ലെയ്പ്‌സിഷിനെയാണ് ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കൊ നേരിടുക.   
എയ്ഞ്ചല്‍ കൊറിയ, സിമെ വെര്‍സാലികൊ എന്നീ കളിക്കാര്‍ക്കാണ് ശനിയാഴ്ചയില പരിശോധനയില്‍ കൊറോണയുണ്ടെന്ന് സ്ഥിരീകരിച്ചത്. രണ്ടു കളിക്കാരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. മറ്റു കളിക്കാര്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങി. വ്യാഴാഴ്ചയാണ് ലെയ്പ്‌സിഷിനെതിരായ മത്സരം. ഇന്നലെ വീണ്ടും നടത്തിയ പരിശോധനയില്‍ എല്ലാ കളിക്കാരും നെഗറ്റിവായി.
തിങ്കളാഴ്ച പോര്‍ചുഗലിലെത്താനായിരുന്നു അത്‌ലറ്റിക്കോയുടെ ആദ്യ പദ്ധതി. ചൊവ്വാഴ്ച ബെന്‍ഫിക്കയുടെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തണമെന്നായിരുന്നു ഉദ്ദേശ്യം. ബുധനാഴ്ച അറ്റ്‌ലാന്റ-പി.എസ്.ജി മത്സരത്തോടെയാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആരംഭിക്കുന്നത്.
 

Latest News