Sorry, you need to enable JavaScript to visit this website.

ആന്‍ഡേഴ്‌സന്‍ 600 തികക്കുമോ?

ലണ്ടന്‍ - താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം ഇംഗ്ലണ്ടിന്റെ പെയ്‌സ്ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ നിരസിച്ചു. അടുത്ത ആഷസും അതിനപ്പുറവും കളിക്കാനുള്ള ആവേശത്തിലാണ് താനെന്ന് മുപ്പത്തെട്ടുകാരന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത പെയ്‌സ്ബൗളറാണ് ആന്‍ഡേഴ്‌സന്‍. പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കുകയാണ്. ടീമില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ആന്‍ഡേഴ്‌സന്‍ പറഞ്ഞു. ആഷസ് പരമ്പര അടുത്ത വര്‍ഷമാണ്.
സമീപകാല മത്സരങ്ങളിലൊന്നും രണ്ടാം ഇന്നിംഗ്‌സില്‍ ആന്‍ഡേഴ്‌സന് വിക്കറ്റെടുക്കാന്‍ സാധിച്ചിട്ടില്ല. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ പ്രത്യേകിച്ചും മങ്ങി.
പത്തു പേരെ കൂടി പുറത്താക്കിയാല്‍ ആന്‍ഡേഴ്‌സന് 600 വിക്കറ്റ് തികക്കാം. ഏഴ് ടെസ്റ്റ് കൂടി കളിച്ചാല്‍ ഏറ്റവുമധികം തവണ ഇംഗ്ലണ്ടിന്റെ കുപ്പായമിട്ട കളിക്കാരനാവാം. എന്നാല്‍ റെക്കോര്‍ഡുകള്‍ക്കു വേണ്ടിയല്ല താന്‍ തുടരുന്നതെന്ന് ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി.
 

Latest News