Sorry, you need to enable JavaScript to visit this website.

ടൈസന്റെ തിരിച്ചുവരവ് ത്രിശങ്കുവില്‍

ന്യൂയോര്‍ക്ക് - റിംഗിലേക്കുള്ള മുന്‍ ലോക ഹെവിവെയ്റ്റ് ബോക്‌സര്‍ മൈക് ടൈസന്റെ തിരിച്ചുവരവ് ത്രിശങ്കുവിലായി. റോയ് ജോണ്‍സ് ജൂനിയറുമായി സെപ്റ്റംബര്‍ 12 ന് നിശ്ചയിച്ച പ്രദര്‍ശന ബോക്‌സിംഗ് പോരാട്ടം നീട്ടിവെച്ചു. നവംബര്‍ 28 ന് മത്സരം നട്കകുമെന്നാണ് പ്രമോട്ടര്‍മാര്‍ അവകാശപ്പെടുന്നത്.
അതിനിടെ, ടൈസനും റോയ് ജോണ്‍സും തമ്മില്‍ ഗൗരവമായി ബോക്‌സിംഗ് പോരാട്ടം നടത്താന്‍ അനുവദിക്കില്ലെന്ന് കാലിഫോര്‍ണിയ സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് കമ്മീഷന്‍ അറിയിച്ചു. ഇരുവര്‍ക്കും പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ഇത്.
എന്നാല്‍ റിംഗിലിറങ്ങിയാല്‍ ടൈസനെ നിയന്ത്രിക്കാന്‍ കമ്മീഷന് സാധിക്കില്ലെന്നും തനിക്ക് പ്രതിരോധിക്കേണ്ടി വരുമെന്നും അമ്പത്തൊന്നുകാരനായ ജോണ്‍സ് പറഞ്ഞു. ടൈസന് 54 വയസ്സുണ്ട്.
1986 ല്‍ ഇരുപതാം വയസ്സിലാണ് ട്രവര്‍ ബെര്‍ബിക്കിനെ തോല്‍പിച്ച് ടൈസന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനാവുന്ന പ്രായം കുറഞ്ഞ ബോക്‌സറായത്. 58 പ്രൊഫഷനല്‍ പോരാട്ടങ്ങളില്‍ അമ്പതും ജയിച്ചു. 2005 ല്‍ കെവിന്‍ മക്‌ബ്രൈഡിനോട് തോറ്റതോടെയാണ് വിരമിച്ചത്.
 

Latest News