Sorry, you need to enable JavaScript to visit this website.

വയോധികര്‍ക്കായി അബുദാബിയില്‍ സഞ്ചരിക്കുന്ന കോവിഡ് ക്ലിനിക്

അബുദാബി- വയോധികരുടെയും രോഗികളുടെയും കോവിഡ് പരിശോധനക്കായി അബുദാബിയില്‍ സഞ്ചരിക്കുന്ന ക്ലിനിക് ആരംഭിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആരംഭിച്ച മൊബൈല്‍ ക്ലിനിക്കിന് അബുദാബി ആരോഗ്യവിഭാഗമാണ് നേതൃത്വം നല്‍കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല. അതിനാല്‍ ഈ വിഭാഗക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം- പൊതു ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. ഉംനിയാത് അല്‍ഹാജിരി പറഞ്ഞു.
ഇവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ്ങും നല്‍കും. സഞ്ചരിക്കുന്ന ക്ലിനിക്കിന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് റിമോട്ട് ഹെല്‍ത്ത് കെയര്‍ ആപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.
അതിനിടെ, കോവിഡ് അതിവേഗ പരിശോധനക്കായി രാജ്യത്ത് നാലു പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു. ദുബായ്, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലാണ് ഇവ ആരംഭിച്ചത്. പ്രതിദിനം 10,000 പരിശോധനകള്‍ വരെ ഇവിടെ നടത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest News