Sorry, you need to enable JavaScript to visit this website.

ചെന്നൈ അംഗീകരിച്ചു, ധോണിയും കൂട്ടരും നഗരത്തില്‍ പരിശീലിക്കും

ചെന്നൈ - ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് പുറപ്പെടുന്ന ആദ്യ ടീമാവാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സാധിക്കില്ല. ചെന്നൈയില്‍ അഞ്ചു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ഈ മാസം 15 മുതല്‍ 20 വരെ എം.എ ചിദംബരം സ്‌റ്റേഡിയത്തിലായിരിക്കും ക്യാമ്പ്.
ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ക്യാമ്പ് നടത്താനുള്ള അനുമതിക്കായി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഏതാനും ദിവസമായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗ്രെയ്റ്റര്‍ ചെന്നൈ കോര്‍പറേഷനില്‍ നിന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക അനുമതി പത്രം ലഭിച്ചതായാണ് സൂചന. തമിഴ്‌നാട് കളിക്കാര്‍ക്കും ഇതോടെ നെറ്റ്‌സ് പരിശീലനം നടത്താന്‍ സാധിക്കും. അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ചെപ്പോക്കില്‍ എല്ലാ സൗകര്യങ്ങളും സജ്ജമാക്കി വെച്ചിരുന്നു.   

 

Latest News