Sorry, you need to enable JavaScript to visit this website.

ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഐ.പി.എല്ലിലേക്കില്ല?

ജോഹന്നസ്ബര്‍ഗ് - ദക്ഷിണാഫ്രിക്കയിലെ നിരവധി പ്രവിശ്യകളിലും രാജ്യത്തിനു പുറത്തേക്കും യാത്രാ നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ അവിടെ നിന്നുള്ള കളിക്കാര്‍ ഐ.പി.എല്ലില്‍ കളിക്കാനിടയില്ല. 10 ദക്ഷിണാഫ്രിക്കന്‍ കളിക്കാരാണ് വിവിധ ഫ്രാഞ്ചൈസികളിലുള്ളത്. എബി ഡിവിലിയേഴ്‌സ് (ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്), ക്വിന്റന്‍ ഡികോക്ക് (മുംബൈ ഇന്ത്യന്‍സ്), ഫാഫ് ഡുപ്ലെസി (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), കഗീസൊ റബാദ (ദല്‍ഹി കാപിറ്റല്‍സ്) എന്നീ കളിക്കാര്‍ അതാത് ടീമുകളുടെ പ്രധാന താരങ്ങളാണ്. പാക്കിസ്ഥാനിലായിരുന്ന ചെന്നൈയുടെ ഇംറാന്‍ താഹിറിന് യു.എ.ഇയിലെത്താന്‍ സാധിച്ചേക്കും.
കളിക്കാര്‍ക്ക് ഐ.പി.എല്ലില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കുമെന്നും എന്നാല്‍ അവര്‍ എങ്ങനെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമെന്ന് അറിയില്ലെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക മീഡിയ മാനേജര്‍ കൊകേട്‌സൊ ഗോഫറ്റോഗെ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ കൊറോണ രോഗികള്‍ വര്‍ധിച്ചുവരികയാണ്.
ദക്ഷിണാഫ്രിക്കക്കാരായ മൂന്ന് കളിക്കാര്‍ വീതം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലുമുണ്ട്.

Latest News