Sorry, you need to enable JavaScript to visit this website.

വിദ്യാഭ്യാസ വിദഗ്ധന്‍ ആഗാ അശ്‌റഫ് അലി അന്തരിച്ചു

ശ്രീനഗര്‍- പ്രശസ്ത അക്കാദമിക് വിദഗ്ധന്‍ ആഗ അശ്‌റഫ് അലി നിര്യാതനായി. 97 വയസ്സായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ആദ്യ ചെയര്‍മാനായിരുന്ന അശ്‌റഫ് അലി രാജ്ബാഗിലെ വസതിയിലാണ് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്ന ഇദ്ദേഹം  രാത്രി ഉറങ്ങാന്‍ കിടന്നയുടന്‍ മരിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം 2002 ല്‍ അന്നത്തെ ഗവര്‍ണറായിരുന്ന ജി.സി. സക്‌സേന സംസ്ഥാന ലജിസ്ലേറ്റീവ് കൗണ്‍സിലിലിലേക്ക് നിര്‍ദേശിച്ചുവെങ്കിലും അദ്ദേഹം നിരാകരിച്ചു. നിരവധി രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ അശ്‌റഫ് അലിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

 

Latest News