Sorry, you need to enable JavaScript to visit this website.

നല്ലളം സ്വദേശി ഹഫറില്‍ നിര്യാതനായി

ഹഫര്‍ അല്‍ ബാത്തിന്‍- ഹൃദയാഘാതത്തെ തുടര്‍ന്ന്  കോഴിക്കോട് അരീക്കാട് നല്ലളം സ്വദ്ദേശി ബുഷറ മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ് (57) ഹഫര്‍ അല്‍ ബാത്തിനില്‍ നിര്യാതനായി. ഇന്ന് രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുല്‍ ലത്തീഫിനെ കൂടെ ജോലി ചെയ്യുന്ന പ്രബോഷ് ലാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ പതിമൂന്ന് കൊല്ലമായി ഇദ്ദേഹം റിയാദിലെ അല്‍ ജവ്‌സ ഗോള്‍ഡന്‍ ട്രേഡിംഗ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ: വാഹിദ, മക്കള്‍: ഫാരിഷ, ഫാദിയ.

 

Latest News