Sorry, you need to enable JavaScript to visit this website.

സോഷ്യല്‍ മീഡിയ ഹീറോ ചഹലിന് യ്ുട്യൂബര്‍ വധു

ന്യൂദല്‍ഹി - സോഷ്യല്‍ മീഡിയയില്‍ താരമാവാറുള്ള ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ വിവാഹിതനാവുന്നു. ഡോക്ടര്‍ ധനശ്രീ വര്‍മയുമായുള്ള വിവാഹനിശ്ചയച്ചടങ്ങിന്റെ ചിത്രങ്ങള്‍ സ്പിന്നര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കൊറോണ ലോക്ഡൗണിനിടെ ധനശ്രീയുമൊത്തുള്ള ഏതാനും സൂം വീഡിയൊ വര്‍ക് ഷോപ്പുകളില്‍ ചഹല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡോക്ടറും കോറിയോഗ്രഫറും യു ട്യൂബറുമാണ് താനെന്നും ധനശ്രീ വര്‍മ കമ്പനിയുടെ സ്ഥാപകയാണെന്നും ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ധനശ്രീ സ്വയം പരിചയപ്പെടുത്തുന്നു. യു ട്യൂബ് ചാനലില്‍ ധനശ്രീക്ക് 15 ലക്ഷത്തോളം ഫോളേവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തോളവും.
ദന്ത ഡോക്ടറാണ് ധനശ്രീ. 2014 ല്‍ നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ ഡെന്റല്‍ കോളേജില്‍ നിന്നാണ് ബി.ഡി.എസ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഡാന്‍സറെന്ന നിലയിലും കോറിയോഗ്രഫറെന്ന നിലയിലുമാണ് പ്രശസ്തയായത്. മുംബൈയില്‍ ഡാന്‍സ് അക്കാദമി നടത്തുന്നുണ്ട്.  

Latest News