Sorry, you need to enable JavaScript to visit this website.

ബെയ്‌ലിനെ എന്തിന് ഒഴിവാക്കി? സിദാന്‍ വിശദീകരിക്കുന്നു

മഡ്രീഡ് - മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടറില്‍ കളിക്കേണ്ടെന്നത് ഗാരെത് ബെയ്‌ലിന്റെ സ്വന്തം തീരുമാനമാണെന്ന് റയല്‍ മഡ്രീഡ് കോച്ച് സിനദിന്‍ സിദാന്‍. ബെയ്ല്‍ ഇല്ലാതെയാണ് റയല്‍ ടീം മാഞ്ചസ്റ്ററിലെത്തിയത്.  
താന്‍ പ്ലേയിംഗ് ഇലവനിലുണ്ടാവില്ലെന്നറിഞ്ഞ ബെയ്ല്‍ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. കളിക്കാരന്റെ നിലപാടുകളെ കോച്ച് ആദരിക്കേണ്ടതുണ്ടെന്ന് സിദാന്‍ പറഞ്ഞു. ബെയ്ല്‍ കളിക്കേണ്ടെന്ന് തീരുമാനിച്ചു, ബാക്കിയൊക്കെ ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ ഇടപാടാണ് -സിദാന്‍ വിശദീകരിച്ചു.    
റയലിന്റെ അവസാന 11 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബെയ്ല്‍ സ്റ്റാര്‍ടിംഗ് ഇലവനിലുണ്ടായിരുന്നത്. ബെയ്‌ലിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സിദാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'മറ്റെല്ലാരെയും പോലെ ബെയ്‌ലും റയല്‍ കളിക്കാരനാണ്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. മറ്റെല്ലാരെയും പോലെ ബെയ്‌ലിനെയും ആദരിക്കുന്നു'.

 

Latest News