Sorry, you need to enable JavaScript to visit this website.

ഹോക്കി ക്യാമ്പിന് മുമ്പ് പരിശോധന, ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് കളിക്കാര്‍ക്ക് കൊറോണ

ബംഗളൂരു - ഇന്ത്യന്‍ ഹോക്കി ടീമിന്റെ ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് ഉള്‍പ്പെടെ നാലു കളിക്കാര്‍ക്ക് കൊറോണ കണ്ടെത്തി. മന്‍പ്രീതിനു പുറമെ ഡിഫന്റര്‍ സുരേന്ദര്‍കുമാര്‍ , ജസ്‌കരണ്‍ സിംഗ്, ഡ്രാഗ്ഫഌക്കര്‍ വരുണ്‍കുമാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബംഗളൂരുവിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കാമ്പസില്‍ ക്വാരന്റൈനിലാണ് താനെന്ന് മന്‍പ്രീത് അറിയിച്ചു. സാഹചര്യം കൈകാര്യം ചെയ്ത സായ് രീതിയെ ക്യാപ്റ്റന്‍ അഭിനന്ദിച്ചു.
കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുടെ ക്യാമ്പ് ബംഗളൂരു സായ് കേന്ദ്രത്തില്‍ നടക്കുന്നുണ്ടായിരുന്നു. ദീര്‍ഘമായ ലോക്ഡൗണിനെത്തുടര്‍ന്ന് രണ്ടു മാസത്തോളം കളിക്കാര്‍ സായ് കേന്ദ്രത്തില്‍ കുടുങ്ങി. തുടര്‍ന്ന് ഒരു മാസത്തെ അവധി നല്‍കുകയും വീടുകളില്‍ പോകാന്‍ അനുവാദം നല്‍കുകയും ചെയ്യുകയായിരുന്നു. തിരിച്ചുവന്ന ശേഷമാണ് പരിശോധന നടത്തിയത്.


 

Latest News