Sorry, you need to enable JavaScript to visit this website.

തഅക്കദ് കേന്ദ്രങ്ങളിലെത്തി കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രാലയം

റിയാദ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തഅക്കദ് കേന്ദ്രങ്ങളിലെത്തി കോവിഡ് പരിശോധന നടത്താന്‍ ആരോഗ്യമന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. നിലവില്‍ ഏതാനും ഹെല്‍ത്ത് സെന്ററുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും തഅക്കദ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കകം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഈ പരിശോധന സംവിധാനം നിലവില്‍ വരും. ബലി പെരുന്നാള്‍ അവധിക്ക് കുടുംബ സംഗമങ്ങളിലും മറ്റും സംബന്ധിച്ച് കോവിഡ് രോഗികളുമായി സമ്പര്‍ക്കസാധ്യതയുണ്ടാവുകയും എന്നാല്‍ ലക്ഷണങ്ങളില്ലാതിരിക്കുകയോ നേരിയ ലക്ഷണങ്ങളുണ്ടാവുകയോ ചെയ്തവര്‍ക്കുള്ള കോവിഡ് പരിശോധനക്കാണ് ഇത്തരം പരിശോധന കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. സിഹതീ ആപ് വഴിയാണ് പരിശോധനക്ക് ബുക്ക് ചെയ്യേണ്ടത്. റിയാദിലും ദമാമിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് ഈ കേന്ദ്രങ്ങള്‍.

Latest News