Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോവിഡ്- 1775 പേര്‍ക്ക് രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 35 പേര്‍ കൂടി മരിച്ചു. 1775 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1402 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34082 ആണ്. ഇവരില്‍ 1915 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. മൊത്തം രോഗമുക്തരുടെ എണ്ണം 247089 ആയി. രോഗബാധിതരുടെ എണ്ണം 284226 ആയും മരിച്ചവരുടെ എണ്ണം 3055 ആയും ഉയര്‍ന്നു

Latest News