Sorry, you need to enable JavaScript to visit this website.

'ഹെലൻ' ഹിന്ദിയിലേക്ക്; നായിക ജാൻവി കപൂർ

അന്ന ബെൻ, ജാൻവി കപൂർ

അന്ന ബെൻ നായികയായ മലയാളം ത്രില്ലർ ചിത്രം ബോളിവുഡിലേക്ക്. അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറാവും ചിത്രത്തിൽ നായികയാവുകയെന്നാണ് വിവരം. ജാൻവിയുടെ അച്ഛനും പ്രശസ്ത നിർമാതാവുമായ ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിർമിക്കുന്ന ചിത്രം 2021 ൽ ചിത്രീകരണം ആരംഭിച്ചേക്കും.


2018 ൽ കരൺ ജോഹർ നിർമിച്ച 'ധഡക്' എന്ന ചിത്രത്തിലൂടെയാണ് ജാൻവി കപുർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ജാൻവിയുടെ ദി ബോംബെ ഗേൾ എന്ന ചിത്രം ഈ വർഷാദ്യം ബോണി കപുർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹെലൻ റീമേക്ക് ആയിരിക്കും ആദ്യമുണ്ടാവുക. 
നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രമാണ് ഹെലൻ. ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണ വിപണന ശാലയിലെ ജീവനക്കാരിയായ പെൺകുട്ടി നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം. 

 

 

Latest News