Sorry, you need to enable JavaScript to visit this website.

വിവാദങ്ങള്‍ക്കൊടുവില്‍ ടെന്നിസ് തുടങ്ങി

പാലെര്‍മൊ - പ്രമുഖ കളിക്കാര്‍ക്ക് കൊറോണ ബാധിക്കാനിടയായ പ്രദര്‍ശന ടൂര്‍ണമെന്റുകള്‍ക്കു ശേഷം ഔദ്യോഗിക ടെന്നിസ് പുനരാരംഭിച്ചു. ഇറ്റലിയിലെ പാലെര്‍മോയില്‍ തിങ്കളാഴ്ച തുടങ്ങിയ വനിതാ ടൂര്‍ണമെന്റ് മാര്‍ച്ചിനു ശേഷം ആദ്യത്തേതായിരുന്നു. അതിനിടയില്‍ ഏതാനും പ്രദര്‍ശന ടൂര്‍ണമെന്റുകള്‍ മാത്രമാണ് അരങ്ങേറിയത്. ടൂര്‍ണമെന്റിന് മുന്നോടിയായി നടത്തി കൊറോണ പരിശോധനകളെല്ലാം നെഗറ്റിവായി.
കര്‍ക്കശമായ നിബന്ധനകളോടെയാണ് കളി തുടങ്ങിയത്. മത്സരശേഷം ടൂര്‍ണമെന്റ് വേദിയില്‍ കളിക്കാര്‍ കുളിക്കാന്‍ പാടില്ല. ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാനോ ഓടോഗ്രാഫ് നല്‍കാനോ പാടില്ല. സിംഗിള്‍സില്‍ 15 രാജ്യങ്ങളിലെ കളിക്കാര്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ യാത്രാ നിയന്ത്രണമുള്ളതിനാല്‍ യൂറോപ്പിനു പുറത്തുള്ള ആരുമില്ല. ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന തെറ്റിദ്ധാരണയില്‍ ലോക രണ്ടാം നമ്പര്‍ റുമാനിയക്കാരി സിമോണ ഹാലെപ് വിട്ടുനിന്നു. 15000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തില്‍ നിയന്ത്രിതമായ തോതില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അവര്‍ സാമൂഹിക അകലം പാലിക്കണം. കളിക്കാരെയും അവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരെയും നേരത്തെ കൊറോണ പരിശോധന നടത്തിയിരുന്നു. പാലെര്‍മോയില്‍ എത്തിയ ശേഷം വീണ്ടും പരിശോധിച്ചു. ഇനി ഓരോ നാലു ദിവസത്തിലും പരിശോധിക്കും. പാലെര്‍മോയില്‍ നാനൂറോളം പരിശോധനയാണ് നടത്തിയത്. എല്ലാം നെഗറ്റിവായി.
കനത്ത കാറ്റിനിടെ നടന്ന ആദ്യ മത്സരത്തില്‍ ആറാം സീഡ് ക്രൊയേഷ്യക്കാരി ഡോണ വെകിച് 6-1, 6-2 ന് നെതര്‍ലാന്റ്‌സിന്റെ അരാന്റ റൂസിനെ തോല്‍പിച്ചു.
ലിയോണിലാണ് അവസാനം ഔദ്യോഗിക ടെന്നിസ് അരങ്ങേറിയത്. മാര്‍ച്ച് എട്ടിന് അവസാനിച്ചു. കൊറോണ കാരണം ആദ്യം റദ്ദാക്കിയ ടൂര്‍ണമെന്റ് പ്രശസ്തമായ ഇന്ത്യന്‍വെല്‍സായിരുന്നു. പിന്നീട് ഫ്രഞ്ച് ഓപണ്‍ ഗ്രാന്റ്സ്ലാം നീട്ടി, വിംബിള്‍ഡണ്‍ റദ്ദാക്

Latest News