Sorry, you need to enable JavaScript to visit this website.

ആറ് ടി20 ലീഗുകളില്‍ കളിക്കാര്‍ക്ക് കുടിശ്ശിക

ലണ്ടന്‍ - ആറ് ട്വന്റി20 ലീഗുകളില്‍ പ്രതിഫലം കൃത്യമായി കിട്ടാന്‍ കളിക്കാര്‍ പ്രയാസപ്പെടുന്നുണ്ടെന്ന് പ്രൊഫഷനല്‍ ക്രിക്കറ്റ് പ്ലയേഴ്‌സ് അസോസിയേഷന്‍ (എഫ്.ഐ.സി.എ). 34 ശതമാനത്തോളം കളിക്കാര്‍ക്ക് വേതനം കിട്ടാത്ത പ്രശ്‌നമുണ്ട്. ഗ്ലോബല്‍ ടി20 കാനഡ, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, അബുദാബി ടി10, ഖത്തര്‍ ടി10, യൂറോ ടി20 സ്ലാം, മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് എന്നീ ടൂര്‍ണമെന്റിലാണ് പ്രതിഫലം കൃത്യമായി കിട്ടാത്ത അവസ്ഥയുള്ളത്. ഇതില്‍ ബംഗ്ലാദേശ് ലീഗ് ഒഴികെയുള്ളത് അസോസിയേറ്റ് രാജ്യങ്ങളിലാണ്.
ഇന്ത്യയിലും പാക്കിസ്ഥാനിലും മറ്റും കളിക്കാര്‍ക്ക് അസോസിയേഷനില്ല. അതിനാല്‍ പ്രതിഫലം കിട്ടാത്തവരുടെ കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് എഫ്.ഐ.സി.എ അറിയിച്ചു. ദേശീയ ടീമുകളുടെ കരാര്‍ ഉപേക്ഷിച്ച് ഫ്രീലാന്‍സായി ട്വന്റി20 ലീഗുകള്‍ കളിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കി.

Latest News