Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍: കളിക്കാര്‍ ഇറങ്ങുക മതിയായ പരിശീലനമില്ലാതെ

ന്യൂദല്‍ഹി - പതിമൂന്നാമത് ഐ.പി.എല്ലിനായി ഈ മാസം 26 നു ശേഷമേ ടീമുകള്‍ക്ക് യാത്ര തിരിക്കാനാവൂ എന്ന് ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചു.  സെപ്റ്റംബര്‍ 19 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടീമുകള്‍ അടുത്തയാഴ്ചയോടെ യു.എ.ഇയിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരുന്നു ആദ്യം യു.എ.ഇയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയത്. എന്നാല്‍ സാധ്യമായ ആദ്യ അവസരത്തില്‍ യു.എ.ഇയിലെത്താനാണ് ചെന്നൈയുടെ പദ്ധതി. പ്രായം കൂടിയവരുടെ ടീം എന്ന നിലയില്‍ യു.എ.ഇ സാഹചര്യവുമായി ഇണങ്ങാന്‍ ചെന്നൈക്കാണ് കൂടുതല്‍ സമയം വേണ്ടി വരിക. വേണ്ടിവന്നാല്‍ ഇന്ത്യയില്‍ ഹ്രസ്വകാല ക്യാമ്പ് നടത്താനും പദ്ധതിയുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ക്യാമ്പ് നടത്താനാവുമോയെന്നാണ് സംശയം.   
ഓരോ കളിക്കാരനും സ്വന്തം പ്രദേശത്തു നിന്ന് കൊറോണ പരിശോധന നടത്തി ചെന്നൈയിലെത്താനാണ് ടീം നിര്‍ദേശിക്കുന്നത്. ചെന്നൈയിലെത്തി രണ്ടു ദിവസത്തിനകം യു.എ.ഇയിലേക്ക് തിരിക്കും. ഗവേണിംഗ് കൗണ്‍സിലില്‍ നിന്ന് വിശദാംശങ്ങള്‍ കിട്ടിയാലുടന്‍ വിസാ നടപടികള്‍ തുടങ്ങാനാണ് പദ്ധതി.

 

Latest News