Sorry, you need to enable JavaScript to visit this website.

സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക-മുഖ്യമന്ത്രി

815 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,484 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 15,282

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് സമ്പർക്കത്തിലൂടെ 801 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 205 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 101 പേർക്കും, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 85 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 66 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 59 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 57 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 37 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 35 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 33 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ജൂലൈ 31ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ക്ലീറ്റസ് (68), ആഗസ്റ്റ് 1ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 84 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 40 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 197 പേർക്കും, എറണാകുളം ജില്ലയിലെ 87 പേർക്കും, ആലപ്പുഴ ജില്ലയിലെ 86 പേർക്കും, മലപ്പുറം ജില്ലയിലെ 73 പേർക്കും, തൃശൂർ ജില്ലയിലെ 63 പേർക്കും, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 56 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിലെ 32 പേർക്കും, വയനാട്, പാലക്കാട് ജില്ലകളിലെ 31 പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 29 പേർക്ക് വീതവും, കണ്ണൂർ ജില്ലയിലെ 23 പേർക്കും, ഇടുക്കി ജില്ലയിലെ 8 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിലെ 6 കെ.എസ്.ഇ. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 253 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 67 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 59 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 55 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 54 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 52 പേരുടെയും, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 50 പേരുടെ വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 40 പേരുടെയും, എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 38 പേരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 26 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 8 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,484 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,282 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,234 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,34,455 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,779 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1115 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,34,215 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3926 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,27,233 സാമ്പിളുകൾ ശേഖരിച്ചതിൽ 1254 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ദേവികുളം (കണ്ടൈൻമെന്റ് സോൺ: 15), നെടുംകണ്ടം (10, 11), കരുണാപുരം (3), പാമ്പാടുംപാറ (4) കോഴിക്കോട് ജില്ലയിലെ പെരാമ്പ്ര (3, 10), കീഴരിയൂർ (10), നരിപ്പറ്റ (14), പനങ്ങാട് (13, 16), തൃശൂർ ജില്ലയിലെ കൊടശേരി (10, 11), അവനൂർ (10), കണ്ണൂർ ജില്ലയിലെ ചെറുപുഴ (6), പെരളശേരി (6), വയനാട് ജില്ലയിലെ പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13), കോട്ടത്തറ (5), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (12, 13, 14), മുണ്ടൂർ (1), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മുണ്ടക്കൽ (20), എറണാകുളം ജില്ലയിലെ കോട്ടപ്പടി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ പവറട്ടി (വാർഡ് 3), എടത്തുരത്തി (9), കടപ്പുറം (6, 7, 10), കാടുകുറ്റി (1, 9, 16), കൊല്ലം ജില്ലയിലെ നെടുമ്പന (4, 6, 19), കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി (എല്ലാ വാർഡുകളും), കരിപ്ര (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ തിരുവാർപ്പ് (11), ആലപ്പുഴ ജില്ലയിലെ തൃപ്പെരുന്തുറ (5), എറണാകുളം ജില്ലയിലെ വടക്കേക്കര (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 506 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

 

Latest News