Sorry, you need to enable JavaScript to visit this website.

ഗള്‍ഫിലെ കൊറോണമുക്തി നിരക്ക് പുറത്തുവിട്ടു

ദുബായ്- ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതര്‍ക്കിടയിലെ രോഗമുക്തി നിരക്കുകള്‍ ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ പുറത്തുവിട്ടു. ഞായറാഴ്ചയിലെ കണക്കുകള്‍ പ്രകാരം ആറു ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക് ഖത്തറിലാണ്. ഇവിടെ രോഗബാധിതരില്‍ 97 ശതമാനത്തിന്റെയും അസുഖം ഭേദമായിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബഹ്‌റൈനില്‍ രോഗമുക്തി നിരക്ക് 92.8 ശതമാനമാണ്. യു.എ.ഇ ആണ് മൂന്നാം സ്ഥാനത്ത്. യു.എ.ഇയില്‍ കൊറോണ ബാധിതരില്‍ 89.5 ശതമാനം പേരുടെ അസുഖം ഭേദമായിട്ടുണ്ട്. കുവൈത്തില്‍ രോഗമുക്തി നിരക്ക് 87.2 ശതമാനവും സൗദിയില്‍ രോഗമുക്തി നിരക്ക് 86.1 ശതമാനവും ഒമാനില്‍ രോഗമുക്തി നിരക്ക് 77.6 ശതമാനവുമാണ്.

 

Latest News