Sorry, you need to enable JavaScript to visit this website.

മരണപ്പെട്ടവരോട് ഐക്യദാര്‍ഢ്യം, കിര്‍ഗിയോസ് കളിക്കാനില്ല

സിഡ്‌നി - കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ യു.എസ് ഓപണില്‍ കളിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ടെന്നിസ് താരം നിക് കിര്‍ഗിയോസ്. ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച് ബാല്‍ക്കന്‍ രാജ്യങ്ങളില്‍ നടത്തിയ പ്രദര്‍ശന ടൂര്‍ണമെന്റുകള്‍ക്കിടെ കൊറോണ പടര്‍ന്നതിനെതിരെ കിര്‍ഗിയോസ് രൂക്ഷമായി പ്രതികരിച്ചിരുന്നു. കൊറോണ കാരണം മരിച്ച നൂറുകണക്കിന് അമേരിക്കക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് വിട്ടുനില്‍ക്കുന്നതെന്ന് കിര്‍ഗിയോസ് പറഞ്ഞു. ടെന്നിസിലെ ചീത്തപ്പയ്യനായാണ് കിര്‍ഗിയോസ് അറിയപ്പെടുന്നത്.

ലോക ഒന്നാം നമ്പര്‍ വനിതാ താരം ഓസ്‌ട്രേലിയയുടെ അഷ്‌ലെയ് ബാര്‍ടിയും യു.എസ് ഓപണില്‍ നിന്ന് വിട്ടുനില്‍ക്കും. ഈ മാസം 31 നാണ് യു.എസ് ഓപണ്‍ ആരംഭിക്കുക.

 

 

Latest News