Sorry, you need to enable JavaScript to visit this website.

ഫിഫയില്‍ തല മാറുമോ? അവസരം കാത്ത് ശെയ്ഖ് സല്‍മാന്‍

ലണ്ടന്‍ - സ്വിസ് പ്രോസിക്യൂട്ടര്‍മാരുടെ ക്രിമനല്‍ അന്വേഷണത്തിനിടയിലും ജിയാനി ഇന്‍ഫാന്റിനോക്ക് പ്രസിഡന്റായി തുടരാമെന്ന് ഫിഫ. ഫിഫ അഴിമതിയെക്കുറിച്ച അന്വേഷണം നടക്കുന്നതിനിടെ ഇന്‍ഫാന്റിനൊ സ്വിസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഈയിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഫിഫ എത്തിക്‌സ് കമ്മിറ്റി ഇന്‍ഫാന്റിനോയെ പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നു. മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ വരെ ഈ ആവശ്യമുന്നയിച്ചു. 2015 ല്‍ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ ബ്ലാറ്റര്‍ക്ക് 2021 വരെ വിലക്കുണ്ട്.
എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇന്‍ഫാന്റിനൊ പ്രതിയോ അദ്ദേഹത്തിനെതിരെ കുറ്റപത്രം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ഫിഫ വാദിച്ചു. സ്വിസ് പ്രോസിക്യൂട്ടര്‍ മൂന്നു തവണ ഇന്‍ഫാന്റിനോയെ രഹസ്യമായി കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.
ബ്ലാറ്ററും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയിരുന്ന മിഷേല്‍ പ്ലാറ്റിനിയും പുറത്താക്കപ്പെട്ട ശൂന്യതയിലാണ് അധികമറിയപ്പെടാതിരുന്ന ഇന്‍ഫാന്റിനൊ പ്രസിഡന്റായി നിയമിതനായത്. യുവേഫ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന് ഇന്‍ഫാന്റിനൊ. ഇന്‍ഫാന്റിനൊ സസ്‌പെന്റ് ചെയ്യപ്പെടുകയാണെങ്കില്‍ ബഹ്‌റൈന്‍കാരനായ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ശെയ്ഖ് സല്‍മാന്‍ ഫിഫ അധ്യക്ഷനായേക്കും. അദ്ദേഹമാണ് ഇപ്പോള്‍ സീനിയര്‍ വൈസ് പ്രസിഡന്റ്.

Latest News