Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ ക്വാഡ് ബൈക്കുകൾ പിടികൂടി

ഉത്തര സൗദിയിലെ ഖലീജ് സൽമാനിൽ സന്ദർശകർക്ക് വാടകക്ക് നൽകാൻ ഉപയോഗിച്ചിരുന്ന ക്വാഡ് ബൈക്കുകൾ നഗരസഭാധികൃതർ കസ്റ്റഡിയിലെടുക്കുന്നു.

ജിദ്ദ - ഉത്തര സൗദിയിലെ ഖലീജ് സൽമാനിൽ സന്ദർശകർക്ക് വാടകക്ക് നൽകാൻ ഉപയോഗിച്ചിരുന്ന 26 ക്വാഡ് ബൈക്കുകൾ ജിദ്ദ നഗരസഭക്കു കീഴിലെ ദഹ്ബാൻ ബലദിയ പിടികൂടി. സ്ത്രീകളും കുട്ടികളും അടക്കമുള്ള സന്ദർശകർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്ന ക്വാഡ് ബൈക്കുകൾ വാടകക്ക് നൽകുന്ന പ്രവണത തടയാൻ ദഹ്ബാൻ ബലദിയ ഖലീജ് സൽമാനിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതിർത്തി സുരക്ഷാ സേനയുമായി സഹകരിച്ചാണ് ക്വാഡ് ബൈക്കുകൾ തടയാൻ ദഹ്ബാൻ ബലദിയ പ്രവർത്തിക്കുന്നത്. നിയമ വിരുദ്ധമായി ക്വാഡ് ബൈക്കുകൾ വാടകക്ക് നൽകിയിരുന്നവർക്കെതിരെ പിഴ അടക്കമുള്ള നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ദഹ്ബാൻ ബലദിയ മേധാവി ശദാ അൽമുഹന്ന പറഞ്ഞു. 

Tags

Latest News