Sorry, you need to enable JavaScript to visit this website.

ആര്‍ക്കൊക്കെ അവാര്‍ഡ്, സെവാഗ് തീരുമാനിക്കും

ന്യൂദല്‍ഹി - ഖേല്‍രത്‌ന, അര്‍ജുന ഉള്‍പ്പെടെ ദേശീയ കായിക ബഹുമതികള്‍ നിര്‍ണയിക്കാനുള്ള സമിതിയില്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗിനെയും ഹോക്കി താരം സര്‍ദാര്‍ സിംഗിനെയും ഉള്‍പെടുത്തി. സ്‌പോര്‍ട്‌സ് മന്ത്രാലയം പ്രഖ്യാപിച്ച പാനലില്‍ 12 പേരാണ ഉള്ളത്. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി മുകുന്ദകം ശര്‍മയായിരിക്കും സമിതി അധ്യക്ഷന്‍.
പാരാലിംപിക് വെള്ളി മെഡലുകാരി ദീപ മാലിക്, മുന്‍ ടേബിള്‍ ടെന്നിസ് താരം മൊണാലിസ ബറുവ, ബോക്‌സര്‍ വെങ്കടേശന്‍ ദേവരാജന്‍, സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ മനീഷ് ഭാടിയ, മാധ്യമപ്രവര്‍ത്തകരായ അലോക് സിന്‍ഹ, നീരു ഭാടിയ തുടങ്ങിയവരും പാനലിലുണ്ട്.
 

Latest News