Sorry, you need to enable JavaScript to visit this website.

ചുമ്മാ രണ്ട് മണിക്കൂര്‍ തുറിച്ചു നോക്കിയ വീഡിയോ കണ്ടത് 18 ലക്ഷം പേര്‍

ജക്കാര്‍ത്ത- രണ്ട് മണിക്കൂറിലധികം ക്യാമറയില്‍ ഉറ്റുനോക്കിയെന്നതല്ലാതെ മറ്റൊന്നും ചെയ്യാത്ത യൂട്യൂബ് വീഡിയോ കണ്ടത് 18 ലക്ഷം പേര്‍.

ഇന്തോനേഷ്യക്കാരനായ മുഹമ്മദ് ദീദിത്താണ് ഒന്നും ചെയ്യാത്ത രണ്ടു മണിക്കൂര്‍ എന്ന തലക്കെട്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

യുവാക്കളെ ബോധവല്‍ക്കരിക്കുന്ന എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന ഫോളോവേഴ്‌സിന്റെ അഭ്യര്‍ഥനയാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ദീദിത്ത് പറയുന്നു.

ജൂലൈ 10 ന് വീഡിയോ പങ്കിട്ടതിന് ശേഷം അത് വൈറലാകുകയും പലരും പലതായി വ്യാഖ്യാനിക്കുകയും ചെയ്തു. ചിലര്‍ അദ്ദേഹം ധ്യാനിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വീഡിയോ ഷൂട്ടിംഗ് സമയത്ത് എന്താണ് ചിന്തിക്കുന്നതെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം.

രണ്ടു മണിക്കൂറിനിടയില്‍ ദീദിത് 362 തവണ കണ്ണു ചിമ്മിയെന്നാണ് ഒരാള്‍ കണ്ടെത്തിയത്. കണക്ക് തെറ്റാണെന്നു മറ്റു ചിലരും. ധാരാളം പേര്‍ കണ്ണുചിമ്മുന്നത് എണ്ണി.
യുവാക്കളെ ബോധവല്‍ക്കരിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കാന്‍ പലരും എന്നെ പ്രേരിപ്പിക്കുന്നു  ഒടുവില്‍  മനസ്സില്ലാമനസ്സോടെ ഞാന്‍ ഇതു ചെയ്തു. ബൂം. വീഡിയോയുടെ അടിക്കുറിപ്പില്‍ ദീദിത് പറഞ്ഞു. ഈ വീഡിയോയുടെ പ്രയോജനങ്ങളെക്കുറിച്ച് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
കാഴ്ചകള്‍ ഫില്‍ട്ടര്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ വീഡിയോയിലൂടെ ദീദിത് ഉണര്‍ത്തുന്നത്.

 

Latest News