Sorry, you need to enable JavaScript to visit this website.

ആദ്യ ഹജ് സ്റ്റാമ്പ് പുറത്തിറക്കിയത് 1978 ൽ

സൗദി പോസ്റ്റ് ആദ്യമായി പുറത്തിറക്കിയ ഹജ് സ്റ്റാമ്പുകൾ.

മക്ക- ഹജ് പ്രമാണിച്ച് സൗദി പോസ്റ്റ് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ട് 41 വർഷത്തിലേറെയായി. ആദ്യ ഹജ് സ്റ്റാമ്പ് സൗദി പോസ്റ്റ് പുറത്തിറക്കിയത് 1978 ലാണ്. 
അറഫ സംഗമത്തിന്റെ ചിത്രം അടങ്ങിയ സ്റ്റാമ്പ് ആണ് ആദ്യമായി പുറത്തിറക്കിയത്. സ്റ്റാമ്പിന്റെ ഇടതു വശത്ത് മുകൾ ഭാഗത്തായി വിശുദ്ധ കഅ്ബാലയത്തിന്റെ ചെറുചിത്രവുമുണ്ടായിരുന്നു. 20 ഹലലയുടെയും 80 ഹലലയുടെയും ഹജ് സ്റ്റാമ്പുകളാണ് ആദ്യ വർഷം സൗദി പോസ്റ്റ് പുറത്തിറക്കിയത്. 
ഹജ് കർമങ്ങൾ, മീഖാത്തുകൾ, വിശുദ്ധ ഹറമിലെയും പുണ്യസ്ഥലങ്ങളിലെയും വികസന പദ്ധതികൾ എന്നിവ അടക്കമുള്ള വ്യത്യസ്ത വിഷയങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ സ്റ്റാമ്പുകളാണ് എല്ലാ വർഷങ്ങളിലും ഹജ് പ്രമാണിച്ച് സൗദി പോസ്റ്റ് പുറത്തിറക്കുന്നത്. 
ലോക ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന മുസ്‌ലിംകളുടെ മഹത്തായ ആരാധനാ കർമത്തിന്റെ ആത്മീയതയാണ് സൗദി പോസ്റ്റ് പുറത്തിറക്കുന്ന ഹജ് സ്റ്റാമ്പുകൾ പ്രതിനിധീകരിക്കുന്നത്. സൗദി പോസ്റ്റ് ഓരോ വർഷവും പുറത്തിറക്കുന്ന ഹജ് സ്റ്റാമ്പുകൾക്ക് തീർഥാടകർക്കും സ്റ്റാമ്പ് ശേഖരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇടയിൽ വലിയ പ്രചാരമാണുള്ളത്. 

Tags

Latest News